#MTVasudeavanNair | എം ടിയുടെ ഭൗതികദേഹം സ്വന്തം വീടായ 'സിതാര'യിൽ; ഇന്ന് വൈകിട്ട് വരെ പൊതുദർശനം

#MTVasudeavanNair | എം ടിയുടെ ഭൗതികദേഹം സ്വന്തം വീടായ 'സിതാര'യിൽ; ഇന്ന് വൈകിട്ട് വരെ പൊതുദർശനം
Dec 26, 2024 08:19 AM | By VIPIN P V

കോഴിക്കോട്: ( www.truevisionnews.com ) മലയാള സാഹിത്യ ലോകത്തെ അതുല്യപ്രതിഭ അന്തരിച്ച എഴുത്തുകാരൻ എം.ടി വാസുദേവൻ നായരുടെ മൃതദേഹം നടക്കാവ് കൊട്ടാരം റോഡിലെ വീടായ സിതാരയിൽ എത്തിച്ചു.

ഇന്ന് വൈകിട്ട് വരെ വീട്ടിൽ പൊതുദർശനത്തിന് വെക്കുന്ന മൃതദേഹം വൈകിട്ട് അഞ്ചിന് മാവൂർ റോഡ് ശ്മശാനത്തിൽ സംസ്കരിക്കും.

തൻ്റെ മരണാന്തര ചടങ്ങുകൾ എങ്ങിനെയായിരിക്കണം എന്ന് എം ടി നേരത്തെ കുടുംബാംഗങ്ങൾക്ക് നിർദ്ദേശം നൽകിയിരുന്നു.

ഇതിൻ്റെ അടിസ്ഥാനത്തിലാണ് എല്ലാം നിശ്ചയിച്ചിരിക്കുന്നത്.

കോഴിക്കോട്ടെ ബേബി മെമ്മോറിയൽ ആശുപത്രിയിൽ ചികിത്സയിലിരിക്കെ ഇന്ന് രാത്രി 10 മണിയോടെയാണ് അദ്ദേഹം അവസാന ശ്വാസം വലിച്ചത്.

ഈ മാസം 15 നാണ് അദ്ദേഹത്തെ ശ്വാസകോശ സംബന്ധമായ അസുഖത്തെ തുടർന്ന് ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. ഇതിനിടയിൽ ഹൃദയാഘാതം ഉണ്ടായി.

കഴിഞ്ഞ നാല് ദിവസം ആരോഗ്യനിലയിൽ കാര്യമായ മാറ്റമുണ്ടായിരുന്നില്ല. യന്ത്ര സഹായമില്ലാതെ ശ്വസിക്കാൻ സാധിക്കുമായിരുന്നു.

ഇന്ന് കിഡ്നിയുടെയും ഹൃദയത്തിൻ്റെയും പ്രവർത്തനം മന്ദഗതിയിലായതോടെ രാത്രി 10 മണിയോടെ മരണം സംഭവിച്ചു.

എംടിയുടെ വിയോഗത്തിൽ സംസ്ഥാനത്ത് രണ്ട് ദിവസം ദുഖാചരണം പ്രഖ്യാപിച്ചു. ഔദ്യോഗിക പരിപാടികളെല്ലാം മാറ്റിവച്ചു.

#MTVasudeavanNair #body #own #house #Sitara #Publicviewing #till #evening #today

Next TV

Related Stories
#bodyidentified |   കൊയിലാണ്ടിയിൽ വന്ദേഭാരത് ട്രെയിന്‍ തട്ടി മരിച്ച സ്ത്രീയെ തിരിച്ചറിഞ്ഞു

Dec 27, 2024 10:41 AM

#bodyidentified | കൊയിലാണ്ടിയിൽ വന്ദേഭാരത് ട്രെയിന്‍ തട്ടി മരിച്ച സ്ത്രീയെ തിരിച്ചറിഞ്ഞു

ആളെ തിരിച്ചറിയാൻ പറ്റാത്ത വിധം മൃതദേഹം ചിന്നിച്ചിതറിയ...

Read More >>
#Complaint | പീഡന പരാതിയില്‍ എക്സൈസ് ഇൻസ്പെക്ടർ അറസ്റ്റിൽ

Dec 27, 2024 10:37 AM

#Complaint | പീഡന പരാതിയില്‍ എക്സൈസ് ഇൻസ്പെക്ടർ അറസ്റ്റിൽ

27 വയസ്സുളള യുവതിയുടെ പരാതിയിലാണ് നടപടി. ജയപ്രകാശിനെ ഇന്ന് കോടതിയിൽ...

Read More >>
#foundbody |  കോഴിക്കോട് കൊയിലാണ്ടിയിൽ വയോധികൻ കിണറ്റിൽ മരിച്ച നിലയിൽ

Dec 27, 2024 10:32 AM

#foundbody | കോഴിക്കോട് കൊയിലാണ്ടിയിൽ വയോധികൻ കിണറ്റിൽ മരിച്ച നിലയിൽ

മരിച്ചയാൾ മുത്താമ്പി സ്വദേശി യാണെന്നാണ് പ്രാഥമിക വിവരം. മൃതദേഹം കൊയിലാണ്ടി താലൂക്ക് ആശുപത്രിയിലേക്ക്...

Read More >>
#Accident | എറണാകുളത്ത് തടി ലോറിയും ട്രാവലറും കൂട്ടിയിടിച്ചു; ഒരാൾ മരിച്ചു

Dec 27, 2024 08:57 AM

#Accident | എറണാകുളത്ത് തടി ലോറിയും ട്രാവലറും കൂട്ടിയിടിച്ചു; ഒരാൾ മരിച്ചു

ട്രാവലര്റിന്റെ ഡ്രൈവര്‍ പാലക്കാട് സ്വദേശി അബ്ദുൽ മജീദ് ആണ്...

Read More >>
Top Stories